home  |  contact   

   gramika.com
home
about us
kalavedi
balavedi
vicharavedi
trust
publication
gramika bhavanam
gallery
event calendar
news letter
contact us
guest book

 
 
 
 
 
 
 
 
 
 
 
 
 

Gramika news letter

Click here for this months News Letter

 
ഗ്രമികയില്‍ ദിവാകരന്‍ പോറ്റി സ്മാരക പ്രഭാഷണം
 


കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ അധികാരരാഷ്ട്രീയവും അഴിമതിയും സംവാദം കെ.വേണു ഉദ്ഘാടനം ചെയ്യുന്നു


കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ അധികാരരാഷ്ട്രീയവും അഴിമതിയും
സംവാദത്തില്‍ ഡോ. സെബാസ്ട്യന്‍ പോള്‍ സംസാരിക്കുന്നു




കുത്തകകളുടെ ചൂഷണത്തിനു മണ്ണ് വിട്ടുകൊടുക്കുന്നത് ഏറ്റവും വലിയ അഴിമതി: മേധാ പട്കര്‍


ആളൂര്‍ : നമ്മുടെ മണ്ണും നികുതി വിഭവങ്ങളും മുന്‍ഗണനകള്‍ അട്ടിമറിച്ചുകൊണ്ട് കുത്തകകളുടെ ചൂഷണത്തിന് വിട്ടുകൊടുക്കുന്നതാണ് ഏറ്റവും വലിയ അഴിമതിയെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ അഭിപ്രായപ്പെട്ടു. അഴിമതിയുടെ അടിസ്ഥാന പ്രശ്നം അത് സാധാരണക്കാരന് ലഭിക്കേണ്ട മുന്‍ഗണനകളെ മാറ്റിമറിക്കുന്നു എന്നതാണ്. 'അധികാര രാഷ്ട്രീയവും അഴിമതിയും' എന്ന വിഷയത്തില്‍ ഗ്രാമികയുടെ ഇ.കെ. ദിവാകരന്‍ പോറ്റി സ്മാരക പ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മേധാപട്കര്‍.

ബോഫോഴ്സ് മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വരെയുള്ള അഴിമതികളില്‍ ആരും ശിക്ഷിക്കപ്പെടുന്നില്ല. ജനപ്രതിനിധികള്‍ ജനങ്ങളില്‍ നിന്ന് അകലുകയും കുത്തകകളുമായി കൈക്കോര്‍ക്കുകയുമാണ്. സര്‍വമേഖലയിലും അഴിമതി വ്യാപിച്ച ഈ കാലഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് രാഷ്ട്രീയ ഇടം നഷ്ടപ്പെടുകയാണ്. മുന്‍ഗണന കൊടുക്കേണ്ടത് സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ്. പക്ഷേ ഇവിടെ സംഭവിക്കുന്നത് നേരെ മറിച്ചാണ്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതില്‍ കാര്യങ്ങള്‍ എത്തിനില്ക്കുന്നു. 2005ല്‍ എല്ലാ പാര്‍ട്ടികളും അനുകൂലിച്ചതുകൊണ്ടാണ് പ്രത്യേക വ്യവസായ മേഖലാ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. നിയമനിര്‍മാണത്തില്‍ ജനപ്രതിനിധികള്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും പങ്കുവഹിക്കാന്‍ അവസരം വേണം.

നമ്മുടെ രാഷ്ട്രീയ ഇടം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് കാലഘട്ടത്തിന്റെ ആവശ്യം. പോരാട്ടത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ തുറക്കണം. സമരങ്ങളുടെ രീതികള്‍ വ്യത്യസ്തമാണെങ്കിലും വീട്ടമ്മമാരും വിദ്യാര്‍ഥികളും അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാകുന്നത് ശുഭകരമാണെന്ന് മേധാപട്കര്‍ പറഞ്ഞു. പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമിക സെക്രട്ടറി പി.കെ. കിട്ടന്‍ സ്വാഗതവും പ്രസിഡന്റ് ഡോ. വടക്കേടത്ത് പദ്മനാഭന്‍ നന്ദിയും പറഞ്ഞു.
 


Copyright ©  www.gramika.com